കയര്‍ ഭൂവസ്ത്ര പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും

കാസര്‍കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള തോടുകളുടെയും നീര്‍ച്ചാലുകളുടെയും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമീണ റോഡുകളുടെയും നടപ്പാതകളുടെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും കയര്‍ ഭൂവസ്ത്രം ഫലപ്രദമായി ഉപയോഗപ്പെടുത്തി പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക്' കാസര്‍കോട് ജില്ലാതല കയര്‍ ഭൂവസ്ത്ര ശില്പശാലയില് രൂപരേഖ തയ്യാറാക്കി.
കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ:ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. കയര്‍ പ്രൊജക്റ്റ് ഓഫീസര്‍ പി .വി രവീന്ദ്രകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഗൗരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, രിത കേരളം മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ എ പി സുബ്രഹ്മണ്യന്, കയര്‍ വികസന ഡയറക്ടറേറ്റിലെ സഹകരണ ഇന്‍സ്പെക്ടര്‍ ടി റോജിമോന്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി. ശിവശങ്കരന് സ്വാഗതവും കയര്‍ ഇന്‍സ്പെക്ടര്‍ മഞ്ജുഷ ശ്രീധര്‍ നന്ദിയും പറഞ്ഞു.
എന്‍.സി.ആര്.എം.ഐ ഡയറക്ടര്‍ ഡോ: അനില്‍. കെ ആര്, കയര്‍ഫെഡ് മാര്‍ക്കറ്റിങ് മാനേജര്‍ ശ്രീവര്‍ധന്‍ നമ്പൂതിരി, എം.ജി.എന്‍.ആര്.ഇ.ജി.എ ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കെ പ്രദീപ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. ജില്ലയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും നിര്‍വഹണ ഉദ്യോഗസ്ഥരും ശില്പശാലയില് പങ്കെടുത്തു.