കുളമ്പുരോഗ പ്രതിരോധം ഊര്‍ജ്ജിതമാക്കി ബുധനൂര്‍

post

ആലപ്പുഴ: കന്നുകാലികള്‍ക്കിടയില്‍ കുളമ്പ് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ബുധനൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 14 വാര്‍ഡുകളിലുമുള്ള 450 ഉരുക്കള്‍ക്ക് കുളമ്പ് രോഗ പ്രതിരോധ വാക്സിന്‍ നല്‍കി. കുളമ്പ് രോഗം വന്നതിന് ശേഷം തരണം ചെയ്ത പശുക്കള്‍ക്ക് തുടര്‍ ചികിത്സക്ക് ആവശ്യമായ മരുന്നുകളും മൃഗാശുപത്രി വഴി നല്‍കുന്നുണ്ട്. 75,000 രൂപയുടെ മരുന്നുകളാണ് പഞ്ചായത്ത് ഇതിനായി മൃഗാശുപത്രിക്ക് കൈമാറിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. പുഷ്പലത മധു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റ്റി. സുജാത, വെറ്ററിനറി സര്‍ജ്ജന്‍ ഡോ. എസ്. ശ്രീകല എന്നിവരുടെ നേതൃത്വത്തിലാണ് മരുന്നുകളുടെ വിതരണം അടക്കമുള്ള പ്രവര്‍ത്തനം.