'ക്ലീന്‍ തണ്ണീര്‍മുക്കം': ഹരിത കര്‍മ്മ സേനയുടെ ദ്വിദിന ക്യാമ്പിന് തുടക്കം

post

ആലപ്പുഴ: 'ക്ലീന്‍ തണ്ണീര്‍മുക്കം' പദ്ധതിയുടെ ഭാഗമായി ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനായുള്ള നേതൃത്വ പരിശീലന ക്യാമ്പിന് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നിര്‍വഹിച്ചു. മാലിന്യ മുക്ത പഞ്ചായത്തായി തണ്ണീര്‍മുക്കത്തെ മാറ്റുന്നതിനായി രൂപീകരിച്ചിട്ടുള്ളതാണ് ക്ലീന്‍ തണ്ണീര്‍മുക്കം പദ്ധതി. പദ്ധതിയുടെ ഭാഗമായി ഹരിത കര്‍മ്മ സേനയേയും പുനസംഘടിപ്പിച്ചു. 48 അംഗങ്ങളുള്ള ഹരിത കര്‍മ്മ സേനയ്ക്കുള്ള ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പാണ് ഹരിത കേരള മിഷന്റെ സഹകരണത്തോടെ ഗ്രീന്‍ വോമ്സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നത്.