ഐ ടി ഐ അഡ്മിഷൻ ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം

post

2022 - 23/24 വർഷത്തേക്കുള്ള ഐ ടി ഐ പ്രവേശനത്തിനായി ഓഗസ്റ്റ് 10 വൈകിട്ട് അഞ്ച് വരെ http://itiadmissions.kerala.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. 30 ശതമാനം സീറ്റുകൾ വനിതകൾക്കും 10 ശതമാനം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സംവരണം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ https://det.kerala.gov.in എന്ന അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്. ഫോൺ: 0471- 2502612.