കോന്തുരുത്തി പുഴകൈയേറ്റം: ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

post

കൊച്ചി: കോന്തുരുത്തിപ്പുഴയുടെ ഇരുകരകളും ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പുഴയുടെ  ഇരുകരകളിലുമുള്ള കൈയേറ്റങ്ങള്‍ പരിശോധിക്കുന്നതിനായിരുന്നു സന്ദര്‍ശനം. പേരണ്ടൂര്‍ കനാലില്‍ തുടങ്ങി കോന്തുരുത്തി കായലില്‍ അവസാനിക്കുന്നതാണ് കോന്തുരുത്തിപ്പുഴ.  650 മീറ്റര്‍ നീളമുള്ള പുഴയുടെ  ഇരുകരകളും വ്യാപകമായി കൈയേറിയതായി പരാതിയുണ്ട്.     ഇറിഗേഷന്‍ വകുപ്പിനാണ് പുഴയുടെ  സംരക്ഷണച്ചുമതല. സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്, അഡിഷണല്‍ തഹസില്‍ദാര്‍ വി.എ.മുഹമ്മദ് സാബിര്‍ തുടങ്ങിയവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.