മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി

post

എറണാകുളം : അറബിക്കടലില്‍ ഉണ്ടായ ടൗട്ടേ ചുഴലിക്കാറ്റ് മൂലം ഉപജീവനമാര്‍ഗ്ഗം നഷ്ടമായ എളങ്കുന്നപ്പുഴ പഞ്ചായത്തില്‍  സമുദ്രമേഖലയിലെ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ഉള്‍നാടന്‍ മേഖലയിലെ അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ഫിഷറീസ് വകുപ്പ് മുഖേന 1200  രൂപ അനുവദിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം  വൈപ്പിന്‍ നിയോജക മണ്ഡലം എം.എല്‍.എ  കെ . എന്‍ ഉണ്ണികൃഷ്ണന്‍  നിര്‍വ്വഹിച്ചു.

ജില്ലയില്‍ തീരദേശ മേഖലയിലെ 9992 സജീവ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും  6075  അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും  ഈ പദ്ധതിയുടെ  ആനുകൂല്യം ലഭിക്കും . വൈപ്പിന്‍ മേഖലയിലെ 5177 സജീവ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും, 3630 അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ഉള്‍പ്പെടെ ആകെ 8807 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ  ആനുകൂ ല്യം ലഭ്യമാകുമെന്ന് എം.എല്‍.എ പറഞ്ഞു.