കൊവിഡ് പ്രതിരോധം: കൊവിഡ് ബാധിതരുടെ വീടുകള്‍ കോര്‍പ്പറേഷന്‍ അണുനശീകരണം നടത്തും: മേയര്‍

post

കണ്ണൂര്‍ : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷനിലെ കൊവിഡ് ബാധിതരുടെ വീടുകള്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ അണുനശികരണം നടത്തുമെന്ന് മേയര്‍ അഡ്വ. ടി ഒ മോഹനന്‍ പറഞ്ഞു. ഇതിനായി കോര്‍പ്പറേഷന്‍ തയ്യാറാക്കിയ ഇരുപതോളം സ്പ്രേയര്‍ മെഷീനുകള്‍ ശുചീകരണ തൊഴിലാളികള്‍ക്ക് നല്‍കി മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇവ എല്ലാ സോണല്‍ ഓഫീസുകളിലേക്കും ശുചീകരണത്തിനായി നല്‍കും. ഇന്നലെ പയ്യാമ്പലം ശ്മശാനം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ശുചീകരണം നടത്തിയിരുന്നു. പരിപാടിയില്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന,സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ അഡ്വ.  മാര്‍ട്ടിന്‍ ജോര്‍ജ്, പി കെ രാഗേഷ്, അഡ്വ. പി ഇന്ദിര കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍,  എം.പി രാജേഷ്, കെ പി അബ്ദുല്‍ റസാഖ്, പി കെ സാജേഷ് കുമാര്‍, പി വി കൃഷ്ണകുമാര്‍ സെക്രട്ടറി ഡി സാജു,  ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ കെ ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.