കോവിഡ് 19: ജില്ലയില്‍ 1,661 പേര്‍ക്ക് രോഗബാധ; 169 പേര്‍ക്ക് രോഗമുക്തി

post

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,615 പേര്‍ക്ക്

43 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ

രോഗബാധിതരായി ചികിത്സയില്‍ 9,283 പേര്‍

ആകെ നിരീക്ഷണത്തിലുള്ളത് 24,896 പേര്‍

മലപ്പുറം : ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 19) 1,661 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്നലെ രോഗബാധിതരായവരില്‍ 1,615 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധിച്ചത്. ഉറവിടമറിയാതെ 43 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. വിദേശ രാജ്യത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതോടൊപ്പം രോഗം ബാധിച്ചിട്ടുണ്ട്.

ഇന്നലെ 169 പേര്‍ രോഗ മുക്തരായതോടെ ജില്ലയിലെ കോവിഡ് മുക്തരായവരുടെ എണ്ണം 1,25,542 ആയി. ജില്ലയില്‍ 24,896 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 9,283 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 294 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 179 പേരും 165 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 625 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

കോവിഡ് സമൂഹ വ്യാപനം തടയാന്‍ കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കണം. പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ കോവിഡ് ബാധ തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.