വളാഞ്ചേരി- അങ്ങാടിപ്പുറം റോഡിൽ ഗതാഗതം നിരോധിച്ചു

post

മലപ്പുറം ജില്ലയിലെ വളാഞ്ചേരി- അങ്ങാടിപ്പുറം റോഡിൽ ബാവപ്പടി കമ്മുട്ടിക്കുളത്തിന് സമീപം കലുങ്ക് പുതുക്കിപ്പണിയുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ ഒന്നുമുതൽ പ്രവൃത്തി തീരുന്നത് വരെ വലിയ വാഹനങ്ങൾക്ക് പൂർണമായും ചെറിയ വാഹനങ്ങൾക്ക് നിയന്ത്രണത്തോടുകൂടിയും നിരോധനമേർപ്പെടുത്തി. വാഹനയാത്രക്കാർ കൊളമംഗലം-കരേക്കാട് റോഡും പൂക്കാട്ടിരി വലിയകുന്ന് റോഡും മറ്റു അനുബന്ധ റോഡുകളും വാഹനഗതാഗതത്തിന് ഉപയോഗപ്പെടുത്തണമെന്ന് എക്ലിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.