പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ ഗതാഗതം നിരോധിച്ചു

post

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ എക്കാപറമ്പ് മുതല്‍ കടുങ്ങല്ലൂര്‍ വരെ ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. അരീക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ അരീക്കോട്-എടവണ്ണപ്പാറ വഴിയും കൊണ്ടോട്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കൊണ്ടോട്ടി-എടവണ്ണപ്പാറ വഴിയും തിരിഞ്ഞുപോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.