കോവിഡ് മാസ് ഡ്രൈവ്; ഇന്നലെ ജില്ലയിൽ പരിശോധിച്ചത് 11,297 പേരെ

post

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ  കോവിഡ് മാസ് ഡ്രൈവിൻ്റെ ഭാഗമായി ഇന്നലെ (ഏപ്രിൽ 16) 11,297 പേരെ പരിശോധിച്ചതായി ജില്ല മെഡിക്കൽ ഓഫീസർ പറഞ്ഞു. 12 സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും മൊബൈൽ സംഘത്തിൻ്റെയും നേതൃത്വത്തിലാണ് ജില്ലയൊട്ടാകെ പരിശോധന നടന്നത്. ഇന്നും ( ഏപ്രിൽ 17 ) തുടരും. ചെമ്പും പുറം സി.എച്ച്.സി. -811, തൃക്കുന്നപ്പുഴ-1333, തുറവൂർ-981, അമ്പലപ്പുഴ-1384, മുതുകുളം-800, പാണ്ടനാട് - 753 , കുറത്തികാട്-385, മുഹമ്മ-852, അരൂക്കുറ്റി - 506, ചെട്ടിനാട് - 222, ചുനക്കര - 792, വെളിയനാട് - 532, മൊബൈൽ സംഘം - 1946 എന്നിങ്ങനെയാണ് പരിശോധന കണക്ക്.