തെരഞ്ഞെടുപ്പ് സ്വാദിഷ്ഠമാക്കാന്‍ രൂചിയേറും വിഭവങ്ങളുമായി കുടുംബശ്രീ

post

പത്തനംതിട്ട :  നിയമസഭാ തെരഞ്ഞെടുപ്പില്‍ രുചിയൂറും ഭക്ഷ്യ വിഭവങ്ങളുമായി കുടുംബശ്രീ യൂണിറ്റുകള്‍. പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമൊരുക്കി അഞ്ചു നിയോജക മണ്ഡലങ്ങളിലും കുടുംബശ്രീ  മാതൃകയായി. പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ ഇന്നലെ(5)രാവിലെ എട്ടിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍  ഭക്ഷണ വിതരണം ആരംഭിച്ചു.

ആവിയില്‍ പുഴുങ്ങിയ വിഭവങ്ങളായ ഇലയപ്പം, വഴനയിലയപ്പം, കൊഴുക്കട്ട എന്നിവയും ഉച്ചയൂണ്, ചപ്പാത്തി, ബിരിയാണി, ഇവ കൂടാതെ ലൈവ് കൗണ്ടറുകളില്‍ തട്ടുദോശ, ഓംലെറ്റ്, ചായ എന്നിവയും ലഭ്യമാക്കുന്നു. വെജിറ്റബിള്‍ ഊണിന് 50 രൂപയും മീന്‍കറിയുള്‍പ്പെടെ ഊണിന് 90 രൂപയും ചായ, സ്‌നാക്‌സ്, 10 രൂപയും നാരങ്ങാ വെള്ളം, ബ്രേക്ക്ഫാസ്റ്റ്  എന്നിവയ്ക്ക് യഥാക്രമം 15 രൂപ, 40 രൂപയുമാണ് വില.  കോന്നി, മൈലപ്ര, തിരുവല്ല എന്നിവിടങ്ങളില്‍ രണ്ട് കുടുംബശ്രീ യൂണിറ്റുകളും റാന്നിയില്‍ ഒരു  യൂണിറ്റും അടൂരില്‍ മൂന്നു കുടുംബശ്രീ യൂണിറ്റുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണ വിതരണത്തിന് പുറമേ പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളുടെയും പോളിംഗ് ബൂത്തുകളുടേയും അണുനശീകരണവും കുടുംബശ്രീ യൂണിറ്റുകള്‍  നടത്തി.