മൊബൈല്‍ സംഘം വൃദ്ധസദനത്തിലെത്തി; ഇന്ന് അന്തേവാസികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കും

post

ആലപ്പുഴ: ആരോഗ്യ വകുപ്പിന്റെ മൊബൈല്‍ സംഘം ജില്ലയിലെ വൃദ്ധ സദനങ്ങളിലെത്തി കോവിഡ് വാക്‌സിന്‍ നല്‍കുന്ന പരിപാടിക്ക് ഇന്ന്(വെള്ളിയാഴ്ച) തുടക്കമാകും. രാവിലെ 10ന് പുന്നപ്രയിലുള്ള ശാന്തി ഭവനില്‍ ആദ്യ മൊബൈല്‍ സംഘം എത്തി അവിടുത്തെ അന്തേവാസികള്‍ക്ക് വാക്‌സിന്‍ നല്‍കും. ഇവിടങ്ങളിലുള്ളവര്‍ക്ക് മറ്റ് ക്യാമ്പുകളില്‍ എത്താനും മറ്റും നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചത്. രാവിലെ 10 മണിക്ക് വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിക്കുമ്പോള്‍ ജില്ല കളക്ടര്‍ എ.അലക്‌സാണ്ടറും ശാന്തിഭവനില്‍ എത്തും.