കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ ഇന്നുമുതല്‍ സ്വകാര്യ ആശുപത്രികളിലും സൗകര്യം

post

ആലപ്പുഴ: ജില്ലയിലെ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ ഇന്നു (മാര്‍ച്ച് 11 ) മുതല്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. www.cowin.gov.in എന്ന വെബ്സൈറ്റ് വഴി പൊതുജനങ്ങള്‍ക്കും കോവിഡ് വാക്സിനുവേണ്ടി രജിസ്റ്റര്‍ ചെയ്യാം. വ്യക്തികളുടെ താത്പര്യം അനുസരിച്ച് വാക്സിന്‍ കേന്ദ്രവും സമയവും വെബ്സൈറ്റിലൂടെ തിരഞ്ഞെടുക്കാം. വാക്സിന്‍ എടുക്കാന്‍ വരുന്ന 45നും 60നും ഇടയില്‍ പ്രായമുള്ളവര്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായം തെളിയിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കണം. ഒരു ഡോസ് വാക്സിന് 250 രൂപയാണ് ഈടാക്കുക. വിശദവിവരത്തിന് ഫോണ്‍: 0477 2239999.

ജില്ലയില്‍ കോവിഡ് വാക്സിന്‍ ലഭിക്കുന്ന സ്വകാര്യ ആശുപത്രികളുടെ വിവരം ചുവടെ,

ഡാണാപ്പടി ദീപ ആശുപത്രി, കരുവാറ്റ ദീപ ആശുപത്രി, ഹരിപ്പാട് ഹുദ ട്രസ്റ്റ് ആശുപത്രി, മാവേലിക്കര ജോസ്‌കോ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, എടത്വ മഹാ ജൂബിലി മെമ്മോറിയല്‍ ആശുപത്രി, കായംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, പൂച്ചാക്കല്‍ മെഡിക്കല്‍ സെന്റര്‍, മാവേലിക്കര ശ്രീകണ്ഠപുരം ആശുപത്രി, അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രി,

ചെങ്ങന്നൂര്‍ ഡോക്ടര്‍ ഉമ്മന്‍സ് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് മൈക്രോ സര്‍ജറി സെന്റര്‍, കായംകുളം അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍, ചേര്‍ത്തല കിന്‍ഡര്‍ ആശുപത്രി, പ്രൊവിഡന്‍സ് ആശുപത്രി, ചേര്‍ത്തല എസ്.എന്‍. ജി.എം.എം. ആശുപത്രി, ചേര്‍ത്തല കെ.വി.എം. ആശുപത്രി, ചെങ്ങന്നൂര്‍ മാമന്‍ മെമ്മോറിയല്‍ ആശുപത്രി.