പാലുല്പാദനത്തില്‍ സ്വയംപര്യാപ്തമായതില്‍ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകം : മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

post

കൊല്ലം: പാലുല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിച്ചതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന്  ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. സംസ്ഥാന ക്ഷീര സംഗമത്തോടനുബന്ധിച്ച് സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ക്ഷീര സഹകാരികളുടെയും  ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളില്‍ ക്ഷീര കര്‍ഷകര്‍ക്ക് വിവിധ  സബ്സിഡികള്‍ നല്‍കി വരുന്നുണ്ട്. അതിനാല്‍  തന്നെ സര്‍ക്കാരിനൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനം പാലുല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചതില്‍ വലിയ പങ്കുണ്ട്. അഞ്ചുവര്‍ഷ കാലയളവില്‍ ക്ഷീര വകുപ്പിന് സുസ്ഥിര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു.   സുഭിക്ഷ കേരളം പദ്ധതിയിലും ക്ഷീര, കൃഷി, ഫിഷറീസ് എന്നീ വകുപ്പുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.