ഏഴ് സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി ഹൈടെക്

post

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  17.42 കോടി രൂപ ചെലവില്‍ ജില്ലയിലെ  ഏഴ് സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി ഹൈടെക്കാകുന്നു. പൂര്‍ത്തീകരണ പ്രഖ്യാപനം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി ആറിന് രാവിലെ  10 ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിക്കും.

വെട്ടിക്കവല ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസ്(5.67 കോടി), ഒറ്റക്കല്‍ ഗവണ്‍മെന്റ് എച്ച് എസ് എസ്(3.14 കോടി), ചവറ ഗവണ്‍മെന്റ് എച്ച് എസ് എസ്(3.90 കോടി), വലിയകുളങ്ങര ജി  എല്‍ പി എസ്(1 കോടി),  ആവണീശ്വരം ജി എല്‍ പി എസ്(97.95ലക്ഷം), ആനക്കോട്ടൂര്‍ ജി എല്‍ പി എസ്(1.72കോടി), ചിതറ ജി എല്‍ പിഎസ്(1 കോടി ) എന്നിവിടങ്ങളില്‍ പുതുതായി നിര്‍മിച്ച കെട്ടിടങ്ങളാണ് ഉദ്ഘാടനം  ചെയ്യുന്നത്.

വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച്  66 കോടി രൂപ ചെലവില്‍   16 സ്‌കൂള്‍ കെട്ടിടങ്ങളാണ് നിലവില്‍ ജില്ലയില്‍ ഹൈടെക്കായിട്ടുള്ളത്. ഏഴ് സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി ഹൈടെക് ആകുന്നതോടെ  ജില്ലയിലെ ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങളുടെ എണ്ണം 23 ആകും.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഓണ്‍ലൈനായി ചടങ്ങില്‍ അധ്യക്ഷനാകും. ധന വകുപ്പ് മന്ത്രി ടി എം തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ അതത് മേഖലകളിലെ ജനപ്രതിനിധികള്‍ പങ്കെടുക്കും.