നിര്‍മാണത്തില്‍ കൃത്രിമം കാണിക്കാത്ത കരാറുകാരുടെ സേവനം ഉറപ്പു വരുത്താന്‍ കഴിഞ്ഞു

post

ആലപ്പുഴ :നിര്‍മാണത്തില്‍ കൃത്രിമം കാണിക്കാത്ത കരാറുകാരുടെ സേവനം ഉറപ്പു വരുത്താന്‍ കഴിെഞ്ഞന്ന്  പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച  വളഞ്ഞവഴി അഴീക്കോടന്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. അഴിമതിരഹിതവും സുതാര്യവുമായ നിര്‍മ്മാണം നടക്കുന്നതിനാല്‍ റോഡുകള്‍ ദീര്‍ഘനാള്‍ തകരാതെ നിലനില്‍ക്കും.
 പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ റോഡുകള്‍  ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കാനും അറ്റകുറ്റപണികള്‍ നടത്താനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്നും  മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.  ഗ്രാമീണ റോഡുകള്‍, തീരദേശ റോഡുകള്‍ എന്നിവയടക്കം അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ച് സഞ്ചാര യോഗ്യമാക്കുവാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അമ്പലപ്പുഴ കണക്ടിവിറ്റി റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 കോടി രൂപ ചെലവഴിച്ച് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിഎം & ബിസി നിലവാരത്തിലാണ് റോഡിന്റെ നിര്‍മ്മാണം. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം ജുനൈദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം എ. ആര്‍ കണ്ണന്‍, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്, വൈസ് പ്രസിഡന്റ് യു. രാജുമോന്‍, ജനപ്രനിധികളായ യു. എം കബീര്‍, ഷിനോയ് മോന്‍, ഷാജി പഴൂപറാലില്‍, ശ്രീജ ഗിരീഷ്, സ്വാഗത സംഘം ചെയര്‍മാന്‍ എച്.സലാം,  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. വിനു എന്നിവര്‍ പ്രസംഗിച്ചു.