ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 3 അവധി
മൂഴിയാർ ഡാം തുറന്നു വിടാനുള്ള സാധ്യത പരിഗണിച്ചും കടലാക്രമണവും ശക്തമായ മഴയും തുടരുന്നതിനാലും ആലപ്പുഴ
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് മൂന്നിന് തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.










