എന്‍.എസ് സഹകരണ ആശുപത്രിയുടെ ഒന്നേകാല്‍ കോടി ദുരിതാശ്വാസ നിധിയിലേക്ക്

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹാരണത്തിനായി നടത്തുന്ന കെ ഫോര്‍ കെ കബഡിവോളീബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി ഒന്നേകാല്‍ കോടി രൂപ സംഭാവന ചെയ്ത് എന്‍ എസ് സഹകരണ ആശുപത്രി. പ്രസ് ക്ലബ്ബിലാണ് തുകയുടെ ഡി ഡി ആശുപത്രി ഭരണ സമിതി പ്രസിഡന്റ് പി രാജേന്ദ്രന്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറിയത്.
വലിയൊരു കായികോത്സവത്തിന്റെ ആവേശവും ധനസമാഹരണത്തിന്റെ പ്രാധാന്യവും ഉള്‍കൊണ്ടാണ് തുക സംഭാവന നല്‍കിയതെന്ന് പി രാജേന്ദ്രന്‍ പറഞ്ഞു. തുക നല്‍കിയത് കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകുമെന്ന് പ്രത്യാശിക്കുന്നതായി കലക്ടര്‍ വ്യക്തമാക്കി.
എം നൗഷാദ് എം എല്‍ എ, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, എന്‍ എസ് ആശുപത്രി വൈസ് പ്രസിഡന്റ് എ മാധവന്‍ പിള്ള, സെക്രട്ടറി പി ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.