ശാസ്ത്രപഥം: ജില്ലാതല പ്രബന്ധാവതരണം

post

പത്തനംതിട്ട : ശാസ്ത്രപഥം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള മെന്റിംഗ് പരിപാടിയുടെ ജില്ലാതല പ്രബന്ധാവതരണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിലും പരിമിതികളെ മറികടന്ന് ജില്ലയില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നിന്നും 2230 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍് പ്ലാറ്റ്‌ഫോമിലൂടെ സമഗ്രശിക്ഷ പത്തനംതിട്ട ക്ലാസുകള്‍ നല്കി.

കുട്ടികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്താനും ഗവേഷണാത്മക പഠനതാല്പര്യം ഉണര്‍ത്താനും ലക്ഷ്യം വയ്ക്കുന്ന ഈ പ്രോഗ്രാമിലേക്ക് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നിന്നും കൊമേഴ്‌സ്, സയന്‍സ്, ഹ്യുമാനിറ്റീസില്‍ നിന്നു 74 കുട്ടികളും, ഹൈസ്‌കൂളില്‍ നിന്നും 75 കുട്ടികളുമാണ് പങ്കെടുക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡം അനുസരിച്ച് കുട്ടികളുടെ സമയം നിശ്ചയിച്ചു നല്കി 18 വിദഗ്ധരായ അധ്യാപകരുടെ ജഡ്ജിംഗ് പാനലിലൂടെ തെരഞ്ഞെടുക്കുന്ന 40 കുട്ടികളെ സംസ്ഥാനതലത്തില്‍ പങ്കെടുപ്പിക്കും.

     തിരുവല്ല എം.ജി.എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ ബിന്ദു ജയകുമാര്‍  അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷാ കേരളം, പത്തനംതിട്ട ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ സിന്ധു പി.എ സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കെ.ഹരിദാസ്, ഡയറ്റ് പ്രിന്‍്‌സിപ്പല്‍ പി.പി.വേണുഗോപാല്‍, തിരുവല്ല ഡി.ഇ.ഒ പി.ആര്‍ പ്രസീന, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്. രാജേഷ്, എസ്.എസ്.കെ മുന്‍ ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍  ഡോ.ആര്‍.വിജയമോഹനന്‍),  തിരുവല്ല ബി.പി.സി എസ്.സുജമോള്‍,  എം.ജി.എം.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ നാന്‍സി വര്‍ഗീസ്, എം.ജി.എം.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര്‍ റെജി.കെ.മാത്യു, എം.ജി.എം.എല്‍്.പി.എസ് ഹെഡ്മാസ്റ്റര്‍ ഷിജോ ബേബി തുടങ്ങിയവര്‍  സംസാരിച്ചു