പള്‍സ് പോളിയോ: തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു

post

തിരുവനന്തപുരം : അഞ്ചു  വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജനുവരി 17ന് നിശ്ചയിച്ചിരുന്ന തുള്ളിമരുന്ന് വിതരണമാണ്   കോവിഡ് വാക്‌സിന്‍ വിതരണപശ്ചാത്തലത്തില്‍  മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.