കോവിഡ് 384, രോഗമുക്തി 361

post

കൊല്ലം : ജില്ലയില്‍ ഇന്നലെ(ജനുവരി 02) 384 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 361 പേര്‍  രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്ടും ഗ്രാമപഞ്ചായത്തുകളില്‍ മൈലം, മേലില, തഴവ, ശൂരനാട് നോര്‍ത്ത്, കരവാളൂര്‍, കുളക്കട എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 376 പേര്‍ക്കും  ഉറവിടം വ്യക്തമല്ലാത്ത രണ്ട് പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 48 പേര്‍ക്കാണ് രോഗബാധ. കാവനാട്-10, ശക്തികുളങ്ങര-ആറ്, ചിന്നക്കട-അഞ്ച്, വടക്കേവിള-മൂന്ന് എന്നിങ്ങനെയാണ് കേര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.

മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-ആറ്, കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളില്‍ നാലുവീതവും കൊട്ടാരക്കര-3 എന്നിങ്ങനെയാണ് രോഗബാധിതര്‍.

ഗ്രാമപഞ്ചായത്തുകളില്‍ മൈലം-24, മേലില, തഴവ ഭാഗങ്ങളില്‍ 18 വീതവും ശൂരനാട് നോര്‍ത്ത്, കരവാളൂര്‍ ഭാഗങ്ങളില്‍ 12 വീതവും കുളക്കട-11, പട്ടാഴി വടക്കേക്കര, ചിതറ, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും കുണ്ടറ, അലയമണ്‍ ഭാഗങ്ങളില്‍ എട്ടുവീതവും ശാസ്താംകോട്ട, ഓച്ചിറ, ഇളമാട്, പന്മന, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ ഏഴുവീതവും ക്ലാപ്പന, ഇളമ്പള്ളൂര്‍ ഭാഗങ്ങളില്‍ ആറുവീതവും ഇടമുളയ്ക്കല്‍, മണ്‍ട്രോതുരുത്ത്, പോരുവഴി, പെരിനാട്, തെക്കുംഭാഗം, ചിറക്കര, ചാത്തന്നൂര്‍, കുലശേഖരപുരം, കുമ്മിള്‍, എഴുകോണ്‍, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ അഞ്ചുവീതവും തെന്മല, വെസ്റ്റ് കല്ലട, പേരയം, പത്തനാപുരം, നെടുമ്പന, കൊറ്റങ്കര, കടയ്ക്കല്‍, ഏരൂര്‍, പ്രദേശങ്ങളില്‍ നാലുവീതവും വെട്ടിക്കവല, വിളക്കുടി, തലവൂര്‍, ഈസ്റ്റ് കല്ലട, അഞ്ചല്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.