ഭരണ ഭാഷാ വാരാഘോഷം; സമ്മാനങ്ങള്‍ നല്‍കി

ആലപ്പുഴ: മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി വിവരപൊതുജന സമ്പര്‍ക്ക വകുപ്പ് ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ഥികള്‍ക്കായി 'മലയാളം എന്റെ അവകാശം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഉപന്യാസ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍വ്വഹിച്ചു. ! മാളവിക എസ്. കുമാര്‍ (ചെട്ടിക്കുളങ്ങര എച്ച്. എസ്.എസ്), അനുപമ മോഹന്‍ (കലവൂര്‍ ജി.എച്ച്.എസ്.എസ്), അദ്വൈത് മധു(കിടങ്ങറ ജി.എച്ച്. എസ്.എസ്) എന്നിവരാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ഇവര്‍ക്ക് പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും നല്‍കി.