പൊതുജന പരാതി പരിഹാര അദാലത്ത്: സഫലം 2020

post

ഇടുക്കി : ജില്ലയിലെ വിവിധ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന പരാതികള്‍ തീര്‍പ്പാക്കുക, പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുക എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ജില്ലാകലക്ടര്‍ അഞ്ച് താലൂക്കുകളിലായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍മേലുള്ള പരാതികള്‍  ഓണ്‍ലൈനായി ജനുവരി 20 മുതല്‍ ഫെബ്രുവരി അഞ്ച് വരെ സമര്‍പ്പിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, പ്രകൃതിക്ഷോഭം, റേഷന്‍കാര്‍ഡ്  ബി.പി.എല്‍ ആക്കുന്നത് എന്നിവയൊഴികെയുള്ള വിഷയങ്ങളില്‍ പരാതികള്‍/ അപേക്ഷകള്‍ https://editsrict.kerala.gov.in/     എന്ന വെബ്‌സൈറ്റില്‍ പരാതി പരിഹാര അദാലത്ത് എന്ന ചാനലില്‍ നേരിട്ടോ അക്ഷയ സെന്ററുകള്‍ വഴിയോ ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിക്കാം. അപേക്ഷകരുടെ പരാതികള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ താലൂക്ക് തലത്തില്‍ നടത്തുന്ന അദാലത്തുകളില്‍ തീര്‍പ്പാക്കും.