രോഗമുക്തി 481, കോവിഡ് 397

post

കൊല്ലം : ജില്ലയില്‍ ഇന്നലെ(നവംബര്‍ 26) 481 പേര്‍  രോഗമുക്തി നേടി.  397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ശക്തികുളങ്ങരയിലും മുനിസിപ്പാലിറ്റികളില്‍ പുനലൂരും കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ തൊടിയൂര്‍, പ•ന, വിളക്കുടി, ചാത്തന്നൂര്‍, പട്ടാഴി, പെരിനാട്, തഴവ, ഉമ്മന്നൂര്‍, ചിറക്കര, തലവൂര്‍ എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

വിദേശത്ത് നിന്നുമെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 390 പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.  

കൊല്ലം കോര്‍പ്പറേഷനില്‍ 61 പേര്‍ക്കാണ് രോഗബാധ. ശക്തികുളങ്ങര16,   കാവനാട്9, മരുത്തടി, കിളികൊല്ലൂര്‍ എന്നിവിടങ്ങളില്‍ നാലുവീതവും              തിരുമുല്ലാവാരം3 എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.

മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍12, കരുനാഗപ്പള്ളി10, കൊട്ടാരക്കര9,  പരവൂര്‍7 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ തൊടിയൂര്‍, പ•ന ഭാഗങ്ങളില്‍ 21 വീതവും വിളക്കുടി, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ 15 വീതവും പട്ടാഴി14, പെരിനാട്12, തഴവ, ഉമ്മന്നൂര്‍ ഭാഗങ്ങളില്‍ 11 വീതവും ചിറക്കര, തലവൂര്‍ പ്രദേശങ്ങളില്‍ 10 വീതവും   പവിത്രേശ്വരം9, കുളത്തൂപ്പുഴ, നെടുമ്പന ഭാഗങ്ങളില്‍ ഏഴുവീതവും മയ്യനാട്, മേലില എന്നിവിടങ്ങളില്‍ ആറുവീതവും അഞ്ചല്‍, ഇടമുളയ്ക്കല്‍, മൈലം, തൃക്കോവില്‍വട്ടം ഭാഗങ്ങളില്‍ അഞ്ചുവീതവും വെട്ടിക്കവല, പിറവന്തൂര്‍, നെടുവത്തൂര്‍, നിലമേല്‍, ഇട്ടിവ, എഴുകോണ്‍, ഏരൂര്‍, കുലശേഖരപുരം, ക്ലാപ്പന, തെ•ല, ചവറ പ്രദേശങ്ങളില്‍ നാലുവീതവും ശാസ്താംകോട്ട, ആലപ്പാട്, ഇളമാട്, കരീപ്ര, കൊറ്റങ്കര, തെക്കുംഭാഗം, തേവലക്കര പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് സ്ഥലങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.

പാരിപ്പള്ളി സ്വദേശിനി രാജമ്മ(65) യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.