കല്ലാര്‍കുട്ടി ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വൈദ്യുതി മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു

post

ഇടുക്കി : കല്ലാര്‍ കുട്ടിയില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിനോടനുബന്ധിച്ച് തുടങ്ങിയ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ഉദ്ഘാടനം വൈദ്യുതി് മന്ത്രി എംഎം മണി നിര്‍വഹിച്ചു. നല്ലരീതിയില്‍ വിദ്യാഭ്യാസം നേടാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ തമാസിച്ച് പഠിക്കുന്നതിനുള്ള സൗകര്യമാണ്  ഒരുക്കിയിരിക്കുന്നതെന്നും; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് സര്‍ക്കാര്‍ നയമെന്നും  ഹോസ്റ്റലിന്റെ ഉദ്ഘാടാനം നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വിവിധ ആദിവാസി ഊരുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് തുടര്‍പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹോസ്റ്റല്‍ ആരംഭിച്ചിരിക്കുന്നത്. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ജില്ലയിലെ തന്നെ രണ്ടാമത്തെ ഹോസ്റ്റലാണ് കല്ലാര്‍കുട്ടിയിലേത്. നിലവില്‍ 5 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 50 കുട്ടികള്‍ക്കാണ് ഹോസ്റ്റലില്‍ താമസസൗകര്യമുള്ളത്. കല്ലാര്‍കുട്ടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്ന യോഗത്തില്‍ വെള്ളത്തൂവല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ബിജി അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷ കേരളം പ്രൊജക്ട ഡയറക്ടര്‍ ഡോ.എ.പി കുട്ടികൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ സമഗ്രശിക്ഷ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡി. ബിന്ദുമോള്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം സോമരാജന്‍, അടിമാലി ബി.പി.ഒ പി.കെ ഗംഗാധരന്‍, കല്ലാര്‍കുട്ടി ഗവ.ഹൈസ്‌കൂള്‍ ഹെഡ്്മാസ്റ്റര്‍ കെ.പി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ത്രിതലപഞ്ചായത്തംഗങ്ങള്‍, വിവധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.