ഗതാഗത നിയന്ത്രണം

post

ആലപ്പുഴ: ജില്ലയിലെ ആലപ്പുഴ അര്‍ത്തുങ്കല്‍ ചേര്‍ത്തല റോഡില്‍ സ്ഥിതി ചെയ്യുന്ന വാഴക്കൂട്ടം  പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തികള്‍  തിങ്കളാഴ്ച ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍  കൂടിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്  പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ആലപ്പുഴയില്‍ നിന്നും അര്‍ത്തുങ്കലിലേക്ക്   പോകുന്ന വാഹനങ്ങള്‍ കാട്ടൂര്‍ ജങ്ഷനില്‍ നിന്നും തിരിഞ്ഞ് ലെപ്രസി ജങ്ഷന്‍  പെരുമാന ജങ്ഷന്‍ വഴി വാറാന്‍ കവലയിലേക്ക് എത്തി അര്‍ത്തുങ്കലിലേക്കുള്ള യാത്ര തുടരണം. 

ചേര്‍ത്തല നിയോജകമണ്ഡലത്തിലെ കാളികുളം ചെങ്ങണ്ട റോഡില്‍ സ്ഥിതി ചെയ്യുന്ന പഴംകുളം പാലത്തിന്റെ  പുനര്‍ നിര്‍മ്മാണത്തിന്റെ പൈലിങ് തിങ്കാളഴ്ച ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍  കൂടിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്  പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.കാളികുളം ജങ്ഷനില്‍ നിന്ന് അരുക്കൂറ്റി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചേര്‍ത്തല ഗേള്‍സ് ഹൈസ്‌കൂള്‍ ജങ്ഷനില്‍ നിന്ന് ചേര്‍ത്തല അരുക്കൂറ്റി റോഡിലൂടെയും അരൂക്കുറ്റി ഭാഗത്ത് നിന്ന് തണ്ണീര്‍മുക്കം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വാരനാട് അമ്പലം റോഡ് വഴി ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ എത്തണം