20 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ആസൂത്രണ സമിതിയില്‍ അംഗീകാരം

post

ആലപ്പുഴ : 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ല ആസൂത്രണ സമിതിയില്‍ അംഗീകാരം നല്‍കി. ഓണ്‍ലൈനായി നടന്ന ആസൂത്രണ സമിതിയോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്ന 'ടേക്ക് ബ്രേക്ക് പദ്ധതി ' വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.ചെറുതന, മുഹമ്മ, ചുനക്കര, ആറാട്ടുപുഴ മാവേലിക്കര തെക്കേക്കര, ചെട്ടികുളങ്ങര, കാവാലം, തഴക്കര, ആര്യാട്, കുമാരപുരം, ദേവികുളങ്ങര, മുതുകുളം ,തകഴി, ചമ്പക്കുളം, മാരാരിക്കുളം വടക്ക്, അരൂക്കുറ്റി കൃഷ്ണപുരം പഞ്ചായത്തുകള്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്, ആലപ്പുഴ നഗരസഭ, ജില്ലാപഞ്ചായത്ത് എന്നിവര്‍ വാര്‍ഷിക പദ്ധതി ഭേദഗതിയില്‍ അംഗീകാരം നേടി.

കുമാരപുരം പഞ്ചായതിന്റെ 3 പുതിയ പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. ദേവികുളങ്ങര പഞ്ചായത്തിലെ 10 പുതിയ പദ്ധതികള്‍ക്കും മുതുകുളം - 5, തകഴി - 3, ജില്ലാ പഞ്ചായത്ത് -3, മാരാരിക്കുളം - 4, അരൂക്കുറ്റി -1, മുഹമ്മ -6, ചെറുതന - 3, ആറാട്ടുപുഴ -4, മാവേലിക്കര തെക്കേക്കര - 2, ചെട്ടികുളങ്ങര - 2, കാവാലം - 5, ആര്യാട് പഞ്ചായത്തിലെ 3 പുതിയ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി.

ജില്ലാ പഞ്ചായത്തിന്റെ ഒരു വാര്‍ഷിക പദ്ധതി ഭേദഗതിക്കും യോഗത്തില്‍ അംഗീകാരം നല്‍കി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് -1, തഴക്കര -1, കൃഷ്ണപുരം 2, ചമ്പക്കുളം ഗ്രാമ പഞ്ചായത്തിന്റെ ഒരു വാര്‍ഷിക ഭേദഗതിക്കും അംഗീകാരം ലഭിച്ചു.