കേരളോത്സവം സമാപിച്ചു

post

തൃശ്ശൂര്‍: താന്ന്യം ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ മൂന്ന് വരെ വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി എസ് രാധകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. 

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ശ്രീദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ എസ് ഷിബു, ശോഭ രാജീവ്, പഞ്ചായത്ത് അംഗങ്ങളായ ഷിമ അഖില്‍, മീന സുനില്‍, ശുഭ സുരേഷ്, എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ഐ അബുബക്കര്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി വി സാബു നന്ദിയും പറഞ്ഞു. 16 ക്ലബ്ബുകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. കായിക ഇനങ്ങളായ ഫുട്‌ബോളില്‍ സ്റ്റോണ്‍ ഫെറി കല്ലുംകടവ്, ക്രിക്കറ്റ് ഇല്‍ വിന്റര്‍ ഗ്രീന്‍ കിഴ്പ്പള്ളിക്കര വോളിബോളില്‍ അയ്ന്‍സ് പെരിങ്ങോട്ടുകരയും ജേതാക്കളായി