കുരിശടിമുക്ക് -കന്യാകുഴി ആലുംമൂട് റോഡുകള്‍: നിര്‍മ്മാണോദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 17)

post

കൊല്ലം : ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കുരിശടിമുക്ക്- ചെറുകരമൂല- തുണ്ടുവിളമുക്ക് - കന്യാകുഴി ആലുംമൂട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന്(ഒക്ടോബര്‍ 17) രാവിലെ 11.15 ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പിന്റെ ബഡ്ജറ്റ് വര്‍ക്ക് 2019-20 ല്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലാണ് റോഡിന്റെ നവീകരണം. പഞ്ചായത്തിലെ ആറ് വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതും പുനുക്കന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനും ആലുംമൂട് യു പി ജി സ്‌കൂളിനും മുന്നിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ നവീകരണം പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരമാകും.

ചിറയടി ജയന്തി കോളനി ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്‍ അധ്യക്ഷയാകും. പുനുക്കന്നൂര്‍ വാര്‍ഡ് മെമ്പര്‍ സുജാത മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം ഷേര്‍ളി സത്യദേവന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജി രമണി, വാര്‍ഡ് മെമ്പര്‍മാരായ ടി വിജയകുമാര്‍, സി ശ്രീജ, കെ സിന്ധു,  സംഘാടക സമിതി കണ്‍വീനര്‍ എസ് ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുക്കും