പോസ്റ്റ് കോവിഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

വയനാട്: കോവിഡ് ബാധിച്ച് രോഗമുക്തി നേടിയ ആളുകളില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പോസ്റ്റ് കോവിഡ് ക്ലിനിക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് മുക്തരായ ആളുകള്‍ അവര്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഈ ക്ലിനിക് പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ജില്ലാ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചെസ്റ്റ് ക്ലിനിക്കിലാണ് പോസ്റ്റ് കോവിഡ് ക്ലിനിക് ആരംഭിച്ചത്. എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. . കോവിഡ് വൈറസ് മുഖ്യമായും ശ്വാസകോശത്തെ ബാധിക്കുന്നതിനാലാണ് ആദ്യഘട്ട പരിശോധന ശ്വാസ കോശ രോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചെയ്യുന്നത്. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിദഗ്ധ ഡോക്ടര്‍മാരുടെ അടുത്തേക്ക് ഈ ക്ലിനിക്കില്‍ നിന്നും റഫര്‍ ചെയ്യും. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു.