ജില്ലയില്‍ 131 പേര്‍ക്ക് കൂടി കോവിഡ്

post

* 126 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ

* 129 പേര്‍ രോഗമുക്തി നേടി

വയനാട് : ജില്ലയില്‍ ഇന്നലെ (08.10.20) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 129 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍  അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്.  126 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4518 ആയി. 3385 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 24 പേര്‍ മരണപ്പെട്ടു. നിലവില്‍ 1109 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 246 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 38 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ -126

തവിഞ്ഞാല്‍ സ്വദേശികള്‍ 46,  മുപ്പൈനാട് സ്വദേശികള്‍ 29 ,  എടവക സ്വദേശികള്‍ 9, മേപ്പാടി സ്വദേശികള്‍ 7, വെള്ളമുണ്ട സ്വദേശികള്‍ 6, നെന്മേനി, വേങ്ങപ്പള്ളി സ്വദേശികളായ 5 പേര്‍ വീതം, മാനന്തവാടി, ബത്തേരി, പൊഴുതന സ്വദേശികളായ 3 പേര്‍ വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ 2,  കല്‍പ്പറ്റ. മീനങ്ങാടി. പനമരം, വൈത്തിരി, തരിയോട്, തൊണ്ടര്‍നാട്, മുട്ടില്‍ സ്വദേശികളായ ഓരോരു ത്തരും ഒരു പാലക്കാട് സ്വദേശിയു മാണ് സമ്പര്‍ക്കത്തിലൂടെ  രോഗബാധിതരായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -5

സപ്തംബര്‍ 27ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 2 കോട്ടത്തറ സ്വദേശികള്‍, ഒക്ടോബര്‍ 4 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശി, ഒക്ടോബര്‍ 4 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന രണ്ട് കോഴിക്കോട് സ്വദേശികള്‍ എന്നിവരാണ്  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായത്.

രോഗമുക്തി നേടിയവര്‍ - 129

മാനന്തവാടി, പടിഞ്ഞാറത്തറ സ്വദേശികളായ 11 പേര്‍ വീതം, തരിയോട് സ്വദേശികള്‍ 10, കല്‍പ്പറ്റ, വെള്ളമുണ്ട സ്വദേശികളായ 10 പേര്‍ വീതം, എടവക, മേപ്പാടി സ്വദേശികളായ 9 പേര്‍ വീതം,  തിരുനെല്ലി സ്വദേശികള്‍ 7,  മുള്ളന്‍കൊല്ലി സ്വദേശികള്‍ 5, ബത്തേരി, പനമരം സ്വദേശികളായ 4 പേര്‍ വീതം, നൂല്‍പ്പുഴ, തവിഞ്ഞാല്‍, മുട്ടില്‍ സ്വദേശികളായ 3 പേര്‍ വീതം,  പൂതാടി, പുല്‍പ്പള്ളി സ്വദേശികളായ രണ്ട് പേര്‍ വീതം,  ഒരു കൊല്ലം സ്വദേശി, ഒരു തമിഴ്‌നാട് സ്വദേശി എന്നിവരും വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന  24 പേര്‍ക്കുമാണ്  രോഗം ഭേദമായത്.  

210 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (08.10) പുതുതായി നിരീക്ഷണ ത്തിലായത് 210 പേരാണ്. 224 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4044 പേര്‍. ഇന്നലെ വന്ന 109 പേര്‍ ഉള്‍പ്പെടെ 786 പേര്‍ ആശുപത്രിയില്‍ നിരീക്ഷണ ത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്നലെ  1725 പേരുടെ സാമ്പിളുകളാണ്  പരിശോധ നയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 103610 സാമ്പിളുകളില്‍ 99123 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 94605 നെഗറ്റീവും 4518 പോസിറ്റീവുമാണ്.