കുട്ടികളുടെ അശ്ലീല ചിത്ര കൈമാറ്റം: ജില്ലയില്‍ 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

മലപ്പുറം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും കാണുകയും കൈമാറ്റം ചെയ്യുന്നതും സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ 69 സ്ഥലങ്ങള്‍ പൊലീസ് പരിശോധന നടത്തി. പരിശോധനയില്‍ 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും 44 മൊബൈല്‍ ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും പരിശോധനയില്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.
എടക്കര സ്വദേശി, പൊന്നാനിയില്‍ രണ്ട് കേസുകളിലായി വെസ്റ്റ് ബംഗാള്‍ സ്വദേശി, പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി എന്നിവര്‍ക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്. പോക്‌സോ നിയമപ്രകാരവും ഐ.ടി. ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കോടതിയില്‍ ഓണ്‍ലൈനായി ഹാജരാക്കും.