ആക്സസ് ഈസ് ദി ഗോള്‍': മലപ്പുറത്ത് ഭിന്നശേഷി സൗഹൃദ ഫുട്ബോള്‍ മത്സരം ജൂലൈ 18-ന്
വൈവിധ്യങ്ങളെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമത്വ മനോഭാവത്തെയും ഉയര്‍ത്തിപ്പിടിച്ച് വേറിട്ട ഫുട്ബോള്‍ മത്സരം ജൂലൈ 18 ന് മലപ്പുറം ലെജന്‍ഡ് സോക്കര്‍ ക്ലബ്ബ് ടര്‍ഫില്‍ വൈകുന്നേരം നാലിന് അരങ്ങേറും. 'ആക്സസ് ഈസ് ദി ഗോള്‍' എന്ന പ്രമേയത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയായ ആക്സസ് മലപ്പുറവും മലപ്പുറം ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഈ ഇന്‍ക്ലൂസിവ് ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും, പ്രത്യേകിച്ച് ഭിന്നശേഷിക്കാര്‍ക്ക് തടസ്സങ്ങളില്ലാത്ത സൗകര്യങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കായിക മാമാങ്കം സംഘടിപ്പിച്ചിരിക്കുന്നത്. കായികരംഗത്ത് ആരും മാറ്റിനിര്‍ത്തപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം ഒരുക്കിയിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ: വിനയ് ഗോയല്‍ മത്സരം ഉദ്ഘാടനം ചെയ്യും. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കൈനിക്കര, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍ എന്നിവര്‍ അതിഥികളാകും.











