ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ്

post

56 പേര്‍ക്ക് രോഗമുക്തി

140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് : ജില്ലയില്‍ ഇന്നലെ (01.10.20) 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 56 പേര്‍ രോഗമുക്തി നേടി.  5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3785  ആയി. 2705 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1060 പേരാണ് ചികിത്സയിലുള്ളത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ -

എടവക, മാനന്തവാടി സ്വദേശികള്‍ 23 വീതം,  തിരുനെല്ലി സ്വദേശികള്‍ 15, പനമരം സ്വദേശികള്‍ 10, മേപ്പാടി, ബത്തേരി സ്വദേശികള്‍ 8 വീതം,  നെന്മേനി, വെളളമുണ്ട, അമ്പലവയല്‍ സ്വദേശികള്‍ 6 വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ 5, വൈത്തിരി, പുല്‍പ്പള്ളി, പൂതാടി സ്വദേശികള്‍ 4 വീതം, മുട്ടില്‍, തവിഞ്ഞാല്‍ സ്വദേശികളായ 3 വീതം, പൊഴുതന, കോട്ടത്തറ, മുളളന്‍ക്കൊല്ലി സ്വദേശികള്‍ 2 വീതം, മൂപ്പൈനാട്, നൂല്‍പ്പുഴ, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തര്‍ക്കും ബംഗാള്‍ സ്വദേശികളായ 3 പേര്‍ക്കും കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ -

ബംഗാളില്‍ നിന്ന് വന്ന രണ്ട് ബത്തേരി സ്വദേശികള്‍,  തമിഴ്നാട്ടില്‍ നിന്ന് വന്ന് മൂപ്പൈനാട് സ്വദേശി, എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗമുക്തി നേടിയവര്‍ -

കണിയാമ്പറ്റ സ്വദേശികള്‍ 12, മീനങ്ങാടി സ്വദേശികള്‍ 9,  എടവക സ്വദേശികള്‍ 5,  നെന്മേനി, ബത്തേരി സ്വദേശികളായ 4 പേര്‍ വീതം, തൊണ്ടര്‍നാട്, മാനന്തവാടി, പനമരം, തിരുനെല്ലി, വെള്ളമുണ്ട, തവിഞ്ഞാല്‍  സ്വദേശികളായ രണ്ടുപേര്‍ വീതം, കോട്ടത്തറ, മുപ്പൈനാട്, കല്‍പ്പറ്റ, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരും രണ്ട് കണ്ണൂര്‍ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും കര്‍ണാടക, ആന്ധ്ര പ്രദേശ്, മേഘാലയ സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

328 പേര്‍ പുതുതായി നിരീക്ഷണത്തില്‍ -

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (01.10) പുതുതായി നിരീക്ഷണത്തിലായത് 328 പേരാണ്. 264 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3917 പേര്‍. ഇന്നലെ വന്ന 115 പേര്‍ ഉള്‍പ്പെടെ 805 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്നലെ  1796 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 92720 സാമ്പിളുകളില്‍ 87483 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 83698 നെഗറ്റീവും 3785 പോസിറ്റീവുമാണ്.