ചെരിക്കകാട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

മലപ്പുറം: എം.എല്‍.എ.യുടെ മണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ ചെരിക്കകാട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. എം. സലീം മാസ്റ്റര്‍ അധ്യക്ഷനായി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബുഷ്‌റ പാവുക്കാടന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അബ്ദുല്‍ ഗഫൂര്‍, ഖദീജ അബ്ദുസ്സലാം, പഞ്ചായത്തംഗങ്ങളായ എന്‍. കെ. ഹംസ, മൂസ കൊളക്കണ്ണി, പി. ടി. ഹനീഫ, ബി.സക്കീന, കെ. സൈനബ, പി. സുനീറ, ഇ. റംല, ഹസീന നാണി എന്നിവരും സി. കെ. മുഹമ്മദ്, സി. കെ. യു. മൗലവി, കുഞ്ഞി മുഹമ്മദ് മോങ്ങം, ബാബു മാസ്റ്റര്‍, എക്‌സ്‌പോ കുഞ്ഞാലന്‍ കുട്ടി, കെ. ഉണ്ണ്യാലി, കെ. പി. ബാസിത്ത്, എം. സി. മുജീബ്, മുനീര്‍, അബ്‌നാസ്, ഫവാസ്, ജാഫര്‍, ബി. ഹംസ ഹാജി, സലാം ആനത്താന്‍, സി. കെ. സൈദ്, എം. സി. ഇബ്രാഹിം, ചുണ്ടക്കാടന്‍ കുഞ്ഞാന്‍, സി. നാണി, അബ്ദുറഹിമാന്‍, അന്‍സിഫ്, സി. ഹംസ, അസൈനാര്‍ എന്നിവര്‍ പങ്കെടുത്തു.