പൊന്നാനി ഐശ്വര്യ - പോത്തനൂര്‍ റോഡ് നാടിന് സമര്‍പ്പിച്ചു

post

മലപ്പുറം: നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പൊന്നാനി ഐശ്വര്യ - പോത്തനൂര്‍ റോഡ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. പൂര്‍ണ്ണമായും ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാണ് റോഡ് ഗതാഗത്തിനായി തുറന്ന് കൊടുത്തത്. പി. ബാലകൃഷ്ണ മോനോന്റെ  നാമധേയത്തിലാണ് പുതിയ റോഡ്. 

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് രണ്ട് റീച്ചുകളിലായാണ് നിര്‍മാണ പ്രവൃത്തികള്‍ നടന്നത്. രണ്ട് ഘട്ടങ്ങളില്‍ 50 ലക്ഷം രൂപ വീതമാണ് ചെലവഴിച്ചത്. നഗരസഭ അതിര്‍ത്തി വരെയുള്ള 300 മീറ്റര്‍ ഭാഗം ഈഴുവത്തിരുത്തി പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമായി. നാലു കിലോമീറ്ററിലധികം ദൂരത്തില്‍ ആയിരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ പ്രധാന റോഡ് പതിറ്റാണ്ടുകളായി പുനര്‍നിര്‍മാണം നടക്കാത്തതിനാല്‍ ഇതുവഴി യാത്ര ഏറെ ദുഷ്‌കരമായിരുന്നു. ഐശ്വര്യ മുതല്‍ കാട്ടകമ്പാല്‍ പടി വരെയുള്ള റോഡിന്റെ നിര്‍മാണം ആദ്യഘട്ടത്തിലും തുടര്‍ന്നുള്ള ഭാഗത്തെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ രണ്ടാം ഘട്ടത്തിലുമായാണ് നടന്നത്. 

നഗരസഭാ ചെയര്‍മാന്‍ സി. പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ ചടങ്ങില്‍ കൗണ്‍സിലര്‍മാരായ ധന്യ പരിയാരത്ത്, കെ. വി.ഹഫ്‌സത്ത്, ഒ. വി. ഹസീന തുടങ്ങിയവര്‍ സംബന്ധിച്ചു