വണ്ടൂർ ബ്ലോക്കിലും, ചോക്കാട് ഗ്രാമപഞ്ചായത്തിലും അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഡിസംബർ 31ന്
ഭരണസമിതിയുടെ അഞ്ച് വർഷ കാലാവധി ഡിസംബർ 20 ന് പൂർത്തിയാകാത്ത മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 22 നും, ചോക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 26 നും നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.
ഈ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബർ 31 ന് രാവിലെ 10.30 നും, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്നേദിവസം ഉച്ചയ്ക്ക് ശേഷം 2.30 നും നടത്തും.










