തപാലോഫീസുകളില്‍ ആധാര്‍ എടുക്കാനും പുതുക്കാനും അവസരം

post

പാലക്കാട് : തപാലോഫീസുകളില്‍ കോവിഡ് മൂലം നിര്‍ത്തി വച്ച ആധാര്‍ എടുക്കാനും പുതുക്കാനുമുള്ള അവസരം പുനരാരംഭിച്ചു. യാത്രകള്‍ക്കും ഓഫീസ് പ്രവര്‍ത്തനസമയങ്ങളിലും നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ജോലിക്കാരുടെ സൗകര്യാര്‍ത്ഥം തപാലോഫീസുകളില്‍ ഇതിനായി പ്രത്യേക ആധാര്‍ മേള ഒഴിവു ദിവസങ്ങളില്‍ ഉള്‍പ്പടെയാണ് ഒരുക്കുന്നത്. അമ്പതോ അതിലധികമോ പേര്‍ക്ക് ആധാര്‍ ചേര്‍ക്കാന്‍/ പുതുക്കാന്‍ ഉണ്ടെങ്കില്‍ നിശ്ചിത പ്രദേശങ്ങളിലും ഓഫീസ് സമുച്ചയങ്ങളിലും ഹൗസിങ്ങ് സൊസൈറ്റികള്‍ക്കു കീഴിലും തദ്ദേശസ്ഥാപന അനുമതിയോടെയാണ് സേവനമെത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ 0491 2544740 ല്‍ ലഭിക്കും.

പാലക്കാട് തപാല്‍ ഡിവിഷനില്‍ ആധാര്‍മേള നടത്തുന്ന സ്ഥലം, തീയതി എന്നിവ ക്രമത്തില്‍:

1. ഒലവക്കോട് ഹെഡ് പോസ്റ്റോഫീസ് ഒക്ടോബര്‍ 09, 10 (ഫോണ്‍: 0491 2555119)

2. മാത്തൂര്‍ സബ് പോസ്റ്റോഫീസ് ഒക്ടോബര്‍ 02, 03 (ഫോണ്‍: 0492 2214041)

3. മേലാര്‍കോട് സബ് പോസ്റ്റോഫീസ് ഒക്ടോബര്‍ 09, 10 (ഫോണ്‍: 0492 2243370)

പരിപൂര്‍ണമായി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് സേനവം നല്‍കുകയെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.