ജില്ലയില്‍ 213 പേര്‍ക്ക് കൂടി കൊവിഡ്; 161 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

post

കണ്ണൂര്‍ : ജില്ലയില്‍ 213 പേര്‍ക്ക് ഇന്നലെ (സപ്തംബര്‍ 15) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 161 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 6507 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 230 പേരടക്കം 4211 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 50 പേര്‍ മരണപ്പെട്ടു. ബാക്കി 2246 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം 161 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18

ആന്തൂര്‍ മുനിസിപ്പാലിറ്റി 2

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1

പാനൂര്‍ മുനിസിപ്പാലിറ്റി 2

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 8

തലശ്ശേരി മുനിസിപ്പാലിറ്റി 8

തളിപ്പറമ്പ് മുനിസിപ്പാലിറ്റി 3

ആലക്കോട് 2

അഴീക്കോട് 6

ചപ്പാരപ്പടവ് 1

ചെമ്പിലോട് 3

ചെങ്ങളായി 1

ചെറുകുന്ന് 1

ചെറുതാഴം 3

ചിറക്കല്‍ 1

ചററാരിപ്പറമ്പ് 5

ധര്‍മ്മടം 1

എരുവേശ്ശി 2

ഏഴോം 2

ഇരിക്കൂര്‍ 2

കടമ്പൂര്‍ 8

കതിരൂര്‍ 4

കല്ല്യാശ്ശേരി 3

കണിച്ചാര്‍ 1

കാങ്കേല്‍ ആലപ്പടമ്പ 1

കണ്ണപുരം 1

കേളകം 6

കൊളച്ചേരി 5

കോട്ടയം 9

കുന്നോത്തുപറമ്പ് 1

കുറുമാത്തൂര്‍ 2

കുറ്റിയാട്ടൂര്‍ 1

മലപ്പട്ടം 4

മാങ്ങാട്ടിടം 3

മുണ്ടേരി 3

മുഴപ്പിലങ്ങാട് 5

ന്യൂമാഹി 5

പന്ന്യന്നൂര്‍ 1

പാപ്പിനിശ്ശേരി 3

പാട്യം 8

പായം 1

പെരളശ്ശേരി 4

പെരിങ്ങോം വയക്കര 4

പിണറായി 2

തില്ലങ്കേരി 1

തൃപ്പങ്ങോട്ടൂര്‍ 1

വേങ്ങാട് 2

ഇതരസംസ്ഥാനം 18 പേര്‍

ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 2

തലശ്ശേരി മുനിസിപ്പാലിറ്റി 1

ചെമ്പിലോട് 1

ചെറുതാഴം 1

എരുവേശ്ശി 2

കടമ്പൂര്‍ 1

കേളകം 1

കൂടാളി 1

കുറുമാത്തൂര്‍ 1

മലപ്പട്ടം 1

മാലൂര്‍ 1

മയ്യില്‍ 1

പട്ടുവം 2

പെരളശ്ശേരി 1

കോഴിക്കോട് 1

വിദേശം രണ്ടു പേര്‍

മലപ്പട്ടം 1

പാപ്പിനിശ്ശേരി 1


ആരോഗ്യ പ്രവര്‍ത്തകര്‍ 32 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1

തലശ്ശേരി മുനിസിപ്പാലിറ്റി 5

ആറളം 1

ചിറക്കല്‍ 1

ചൊക്ലി 1

കടന്നപ്പള്ളി പാണപ്പുഴ 1

കുറുമാത്തൂര്‍ 1

മലപ്പട്ടം 1

പെരളശ്ശേരി 1

വേങ്ങാട് 1

നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14468 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 314 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 324 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 64 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 46 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 35 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 23 പേരും എ കെ ജി ആശുപത്രിയില്‍ 33 പേരും ജിം കെയര്‍ ആശുപത്രിയില്‍ 80

പേരും  ടെലി ആശുപത്രിയില്‍ ആറ് പേരും  ചെറുകുന്ന് എസ് എം ഡി പിയില്‍ രണ്ട് പേരും ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും നാവിയില്‍ ഒരാളും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും സി ആര്‍ പി എഫ് ക്യാമ്പില്‍ അഞ്ച് പേരും  ജോസ് ഗിരിയില്‍ നാല് പേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ രണ്ട് പേരും  എം സി സി യില്‍ ഒരാളും കൊയിലിയില്‍  ഒരാളും  ധനലക്ഷ്മി ആശുപത്രിയില്‍ അഞ്ച് പേരും മിഷന്‍ ആശുപത്രിയില്‍ ഒരാളും ശ്രീചന്ദ് ആശുപത്രിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 317 പേരും  വീടുകളില്‍ 13193 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 92964 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 92325 എണ്ണത്തിന്റെ ഫലം വന്നു. 639 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.