വഴിയോര ഭാഗ്യക്കുറി വില്‍പനക്കാര്‍ക്ക് ബീച്ച് അംബ്രല്ല

തൃശൂര്‍ : കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ജില്ലയിലെ വഴിയോര ഭാഗ്യക്കുറി വില്‍പനക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യമായി ബീച്ച് അംബ്രല്ല വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബോര്‍ഡ് അംഗം എം.കെ. ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ട്രേഡ് യൂനിയന്‍ ഭാരവാഹികളായ ദയാനന്ദന്‍ (സി.ഐ.ടി.യു), ഡാന്റന്‍സ് (ഐ.എന്‍.ടി.യു.സി), ലതിക (എ.ഐ.ടി.യു.സി), ഗോപി (ബി.എം.എസ്), ഹരി (കെ.എല്‍.എ.എ), ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ കെ.ജി. സിന്ധു എന്നിവര്‍ പങ്കെടുത്തു. അപേക്ഷിച്ച എല്ലാ അംഗങ്ങള്‍ക്കും ബീച്ച് അംബ്രല്ല വിതരണം നടത്തി.