ജില്ലയില്‍ 182 പേര്‍ക്ക് കൂടി കോവിഡ്

post

115 പേര്‍ രോഗമുക്തരായി

തൃശൂര്‍ : ജില്ലയില്‍ ഞായറാഴ്ച (സെപ്റ്റംബര്‍ 13) 182 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 115 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2090 ആണ്. തൃശൂര്‍ സ്വദേശികളായ 33 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6774 ആണ്. 4617 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

ശനിയാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 179 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ: കെ.ഇ.പി.എ ക്ലസ്റ്റര്‍ 9, എലൈറ്റ് ക്ലസ്റ്റര്‍ 4 (മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ), ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് (ആരോഗ്യ പ്രവര്‍ത്തകര്‍) ക്ലസ്റ്റര്‍ 2, ദയ ക്ലസ്റ്റര്‍ 1. മറ്റുള്ള 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സമ്പര്‍ക്ക കേസുകള്‍ 156. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 3 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗബാധിതരില്‍ 60 വയസ്സിന് മുകളില്‍ 13 പുരുഷന്‍മാരും 14 സ്ത്രീകളുമുണ്ട്. 10 വയസ്സിന് താഴെ ഏഴ് ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റുകളിലും കഴിയുന്നവര്‍. ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍-110, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-43, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-86, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-72, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-207, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-139, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-103, സി.എഫ്.എല്‍.ടി.സി കൊരട്ടി- 60, പി. സി. തോമസ് ഹോസ്റ്റല്‍ ത്യശ്ശൂര്‍-246, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-38, ജനറല്‍ ആശുപത്രി തൃശൂര്‍-3, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-44, ചാവക്കാട് താലൂക്ക് ആശുപത്രി-28, ചാലക്കുടി താലൂക്ക് ആശുപത്രി-16, കുന്നംകുളം താലൂക്ക് ആശുപത്രി-12, ജി.എച്ച്. ഇരിങ്ങാലക്കുട-16, ഡി.എച്ച്. വടക്കാഞ്ചേരി-4, അമല ആശുപത്രി-4, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -29, മദര്‍ ആശുപത്രി -1, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -1, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-24, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -1, 26 രാജാ ആശുപത്രി ചാവക്കാട്- 1. 571 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

9795 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 163 പേരേയാണ് ഞായറാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്.

ഞായറാഴ്ച 1806 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2322 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 113879 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഞായറാഴ്ച 366 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 112 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ഞായറാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 450 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.