ജില്ലയില്‍ 56 പേര്‍ക്ക് കൂടി കോവിഡ്

post

52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

33 പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്നലെ (13.09.20) 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 33 പേര്‍ രോഗമുക്തി  നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

2 പേര്‍ വിദേശത്തു നിന്നും 2 പേര്‍  ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2066 ആയി. 1591 പേര്‍ രോഗമുക്തരായി. നിലവില്‍ 465 പേരാണ് ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവര്‍:

സെപ്തംബര്‍ 7ന് കോയമ്പത്തൂരില്‍ നിന്ന് വന്ന  മൂപ്പൈനാട് സ്വദേശി (22), സെപ്റ്റംബര്‍ 4ന് തമിഴ്‌നാട്ടില്‍നിന്ന് വന്ന അരപ്പറ്റ സ്വദേശി (32), സെപ്റ്റംബര്‍ 7ന് അബുദാബിയില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി (42), സെപ്തംബര്‍ 4 ന് മസ്‌കത്തില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി (34) എന്നിവരാണ് പുറത്തു നിന്നു വന്നു രോഗം  സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍:

ചീരാല്‍ സ്വദേശികളായ 8 പേര്‍ (5 സ്ത്രീകള്‍, 3 പുരുഷന്മാര്‍), 10 ചെതലയം സ്വദേശികള്‍ (4 പുരുഷന്മാര്‍, 4 സ്ത്രീകള്‍, 2  കുട്ടികള്‍), 4  മൂപ്പൈനാട് സ്വദേശികള്‍ (ഒരു സ്ത്രീ, 3 കുട്ടികള്‍), 4 വാഴവറ്റ സ്വദേശികള്‍ (2 പുരുഷന്മാര്‍, ഒരു സ്ത്രീ, ഒരു കുട്ടി), 3 പടിഞ്ഞാറത്തറ സ്വദേശികള്‍ (19, 30, 73),  2 മേപ്പാടി സ്വദേശിനികള്‍ (42, 35), 3 നല്ലൂര്‍നാട് സ്വദേശികള്‍ (10, 40, 35), 2 പുല്‍പ്പള്ളി സ്വദേശികള്‍ (32, 40),  2 ചുള്ളിയോട് സ്വദേശികള്‍ (48, 34), 2 പനമരം സ്വദേശികള്‍ (39, 27), മീനങ്ങാടി (24), വെള്ളമുണ്ട (24), നാലാം മൈല്‍ (14),  തൊണ്ടര്‍നാട് (43), മാനന്തവാടി(33) സ്വദേശികളായ ഓരോരുത്തര്‍, ഒരു കോഴിക്കോട് (34) സ്വദേശി, ഒരു കാസര്‍ഗോഡ് (41) സ്വദേശി, മാനന്തവാടി ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (32),

ഉറവിടം വ്യക്തമല്ലാത്ത രണ്ട് കാരക്കാമല സ്വദേശികള്‍ (1, 17), ഒരു പൊരുന്നന്നൂര്‍ സ്വദേശിനി (40), ഒരു ചീരാല്‍ സ്വദേശിനി (23).

33 പേര്‍ക്ക് രോഗമുക്തി

മീനങ്ങാടി, അമ്പലവയല്‍ സ്വദേശികളായ ഏഴു പേര്‍ വീതം, മൂന്ന് മൂലങ്കാവ് സ്വദേശികള്‍, രണ്ട് മുണ്ടക്കുറ്റി സ്വദേശികള്‍, ആനോത്ത്, പൊഴുതന, കാരച്ചാല്‍, മുട്ടില്‍, പനവല്ലി, മേപ്പാടി, നരിക്കുണ്ട്, ബത്തേരി, കൊളഗപ്പാറ, ഭൂതത്താന്‍ കോളനി, പുത്തന്‍കുന്ന് സ്വദേശികളായ ഓരോരുത്തരും, രണ്ട് കണ്ണൂര്‍ സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയുമാണ് രോഗം ഭേദമായി  ഡിസ്ചാര്‍ജ് ആയത്.

143 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (13.09) പുതുതായി നിരീക്ഷണത്തിലായത് 143 പേരാണ്. 99 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2940 പേര്‍. 64 പേര്‍ ഉള്‍പ്പെടെ 517 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് 1314 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 64737 സാമ്പിളുകളില്‍ 61510 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 59444 നെഗറ്റീവും 2066 പോസിറ്റീവുമാണ്.