ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ്

post

135 പേര്‍ രോഗമുക്തരായി

തൃശൂര്‍ : ജില്ലയില്‍ ശനിയാഴ്ച (സെപ്റ്റംബര്‍ 12) 162 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 135 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2029 ആണ്. തൃശൂര്‍ സ്വദേശികളായ 36 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6592 ആണ്. 4502 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

ശനിയാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 169 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എലൈറ്റ് ക്ലസ്റ്ററില്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) ഒരാള്‍ക്ക് രോഗബാധയുണ്ടായി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് സമ്പര്‍ക്കം വഴി 162 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്ന് പേര്‍ക്കും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 60 വയസ്സിന് മുകളില്‍ 13 പുരുഷന്‍മാര്‍, 15 സ്ത്രീകള്‍, 10 വയസ്സിന് താഴെ അഞ്ച് ആണ്‍കുട്ടികള്‍, 8 പെണ്‍കുട്ടികള്‍ എന്നിവര്‍ക്കാണ് രോഗബാധ.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവരുടെ എണ്ണം.

ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ - 114, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 47, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-84, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 71, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-207, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-142, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-106, സി.എഫ്.എല്‍.ടി.സി കൊരട്ടി- 57, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-203, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-39, ജനറല്‍ ആശുപത്രി തൃശൂര്‍-6, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -45, ചാവക്കാട് താലൂക്ക് ആശുപത്രി-28, ചാലക്കുടി താലൂക്ക് ആശുപത്രി -12, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച്. ഇരിങ്ങാലക്കുട -16, ഡി.എച്ച്. വടക്കാഞ്ചേരി-5, അമല ആശുപത്രി-4, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-28, മദര്‍ ആശുപത്രി -1, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -2, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-24, ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് - 1.

553 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 9727 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 213 പേരേയാണ് ശനിയാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. ശനിയാഴ്ച 1611 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2136 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 111557 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .

ശനിയാഴ്ച 374 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 142 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.ശനിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 370 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.