ജില്ലയില്‍ 54 പേര്‍ക്ക് കൂടി കോവിഡ്

post

 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

31 പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്നലെ (12.09.20) 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 31 പേര്‍ രോഗമുക്തി  നേടി. 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.6 പേര്‍  ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 

 ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2010 ആയി. ഇതില്‍ 1558 പേര്‍ രോഗമുക്തരായി. നിലവില്‍ 442 പേരാണ് ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവര്‍:

മേപ്പാടി സ്വദേശികളായ ഒമ്പത് പേര്‍ (3 പുരുഷന്മാര്‍, 4 സ്ത്രീകള്‍, 2 കുട്ടികള്‍),  മൂന്ന് പനമരം സ്വദേശികള്‍ (20, 26, 34),  മൂന്ന് വാഴവറ്റ സ്വദേശികള്‍ (63, 43, 20), രണ്ട് മൂപ്പൈനാട് സ്വദേശികള്‍( 37 26), പുത്തൂര്‍വയല്‍ AR ക്യാമ്പില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം  സ്വദേശി (31), പാക്കം സ്വദേശി (21), മൂന്ന്  കാട്ടിക്കുളം സ്വദേശികള്‍ (51, 46, 45),  പേരിയ സ്വദേശി  (ഒരു വയസ്സുള്ള കുട്ടി), എടവക സ്വദേശികള്‍ (42, 45), അഞ്ചു തരുവണ സ്വദേശികള്‍ (40,22, 75, 1,7  വയസ്സുള്ള രണ്ട് കുട്ടികള്‍), നല്ലൂര്‍നാട് സ്വദേശി (41), വെള്ളമുണ്ട സ്വദേശിനികള്‍ (9, 54), കുണ്ടാല സ്വദേശിയായ ഒരു വയസ്സുള്ള കുട്ടി, ചീരാല്‍ സ്വദേശിനി (27), അപ്പപ്പാറ സ്വദേശികള്‍ (55, 51), ചുള്ളിയോട് സ്വദേശികള്‍ (27, 64), മീനങ്ങാടി സ്വദേശി (41), ബത്തേരി സ്വദേശികള്‍ (24 47), പടിഞ്ഞാറത്തറ സ്വദേശിനി (24), അമ്പലവയല്‍ സ്വദേശികള്‍ (18, 17),  തൊണ്ടര്‍നാട് സ്വദേശികള്‍ (62, 64) ഉറവിടം വ്യക്തമല്ലാത്ത എടവക സ്വദേശി (28) യുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍: - 

സെപ്റ്റംബര്‍ 11ന് ബാംഗ്ലൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി (38), വാഴവറ്റ സ്വദേശി (24), കര്‍ണാടകയില്‍ നിന്ന് വന്ന ലോറി ഡ്രൈവര്‍ നൂല്‍പ്പുഴ സ്വദേശി (46), സപ്തംബര്‍ 11 ന് കര്‍ണാടകയില്‍ നിന്ന് വന്ന വരദൂര്‍ സ്വദേശി (22), അമ്പലവയല്‍ സ്വദേശി (21), അന്നുതന്നെ മൈസൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി (20).

രോഗമുക്തി നേടിയവര്‍:

6 മീനങ്ങാടി സ്വദേശികള്‍,

ചീരാല്‍, മുണ്ടക്കുറ്റി സ്വദേശികളായ നാലു പേര്‍ വീതം, ചുള്ളിയോട് സ്വദേശികളായ മൂന്നു പേര്‍, ചെതലയം, നെന്മേനി, പുതുശ്ശേരി കടവ് സ്വദേശികളായ രണ്ടുപേര്‍ വീതം, ബത്തേരി, ചുണ്ടേല്‍, വൈത്തിരി, കല്‍പ്പറ്റ, വാഴവറ്റ, ചെന്നലോട്, പൂതാടി സ്വദേശികളായ ഓരോരുത്തരും കോഴിക്കോട് ജില്ലയിലെ മാവൂര്‍ സ്വദേശിയായ ഒരാളുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

247 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (12.09) പുതുതായി നിരീക്ഷണത്തിലായത് 247 പേരാണ്. 119 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2896 പേര്‍. ഇന്ന് വന്ന 59 പേര്‍ ഉള്‍പ്പെടെ 490 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് 2000 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 63423  സാമ്പിളുകളില്‍ 60552 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 58542 നെഗറ്റീവും 2010 പോസിറ്റീവുമാണ്.