താനൂരില്‍ ഹൈടെക്ക് അങ്കണവാടി ഉദ്ഘാടനം ചെയ്തു

post

മലപ്പുറം : താനൂര്‍ നടക്കാവില്‍ ഹൈടെക്ക് അങ്കണവാടി വി. അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നുള്ള 12 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടി നിര്‍മിച്ചത്. ചുവരിലും ചുറ്റുമതിലിലുമൊക്കെ വര്‍ണ ചിത്രങ്ങളുള്‍പ്പെടെ കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലാണ് അങ്കണവാടി സജ്ജീകരിച്ചിരിക്കുന്നത്. ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങള്‍, കളിപ്പാട്ടങ്ങള്‍, പഠനോപകരണങ്ങള്‍, കുട്ടികള്‍ക്ക് കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടെ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള സൗകര്യവും ഒരുക്കുമെന്ന് കൗണ്‍സിലര്‍ പി.ടി ഇല്യാസ് പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ അധ്യക്ഷയായി. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി, നഗരസഭാ സെക്രട്ടറി ടി. മനോജ് കുമാര്‍, അങ്കണവാടി അധ്യാപിക പി. രാധ, ബിന്ദു എന്നിവര്‍ സംസാരിച്ചു.