ജില്ലയില്‍ 300 പേര്‍ക്ക് കൂടി കോവിഡ്; 83 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച 300 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 83 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,912 ആണ്. തൃശൂര്‍ സ്വദേശികളായ 30 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,235 ആണ്. ഇതുവരെ രോഗമുക്തരായത് 4,265 പേര്‍.
ബുധനാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 291 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം- കെഇപിഎ ക്ലസ്റ്റര്‍ 26, എലൈറ്റ് ക്ലസ്റ്റര്‍ 4 (3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ), ദയ ക്ലസ്റ്റര്‍ 1 (ആരോഗ്യ പ്രവര്‍ത്തകര്‍), ജൂബിലി ക്ലസ്റ്റര്‍ 1 (ആരോഗ്യ പ്രവര്‍ത്തകര്‍), ആര്‍ ആര്‍ മെഡിക്കല്‍ ക്ലസ്റ്റര്‍ 1, സ്പിന്നിങ് മില്‍ ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്ക കേസുകള്‍ 238, ആരോഗ്യ പ്രവര്‍ത്തകര്‍ 13, ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍ 3. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 3 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ 118, സിഎഫ്എല്‍ടിസി ഇഎസ്‌ഐസിഡി മുളങ്കുന്നത്തുകാവ് 48, എംസിസിഎച്ച് മുളങ്കുന്നത്തുകാവ് 50, ജനറല്‍ ആശുപത്രി തൃശൂര്‍ 8, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി 36, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 87, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 73, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി 107, വിദ്യ സിഎഫ്എല്‍ടിസി ബ്ലോക്ക് 1 വേലൂര്‍ 144, വിദ്യ സിഎഫ്എല്‍ടിസി ബ്ലോക്ക് 2 വേലൂര്‍ 128, എംഎംഎം കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍ 39, ചാവക്കാട് താലൂക്ക് ആശുപത്രി 21, ചാലക്കുടി താലൂക്ക് ആശുപത്രി 11, സിഎഫ്എല്‍ടിസി കൊരട്ടി 52, കുന്നംകുളം താലൂക്ക് ആശുപത്രി 12, ജിഎച്ച് ഇരിങ്ങാലക്കുട 15, ഡിഎച്ച് വടക്കാഞ്ചേരി 5, അമല ആശുപത്രി 3, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ 22, സെന്റ് ജെയിംസ് ചാലക്കുടി 1, എലൈറ്റ് ഹോസ്പിറ്റല്‍ കൂര്‍ക്കഞ്ചേരി 21, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി 1, പി സി തോമസ് ഹോസ്റ്റല്‍ തൃശൂര്‍ 158, രാജാ ആശുപത്രി ചാവക്കാട് 1. 415 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
11,099 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 181 പേരേയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 4,265 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. വ്യാഴാഴ്ച 1,865 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2,248 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 1,07,360 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. വ്യാഴാഴ്ച 357 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 127 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. വ്യാഴാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 430 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.
പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കോവിഡ് രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബര്‍ 10 വ്യാഴാഴ്ച ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്‍സ് സോണുകള്‍: തൃശൂര്‍ കോര്‍പറേഷന്‍ ഡിവിഷന്‍ 28 (മിനി എസ്‌റ്റേറ്റ് റോഡ്, ഡയമണ്ട് റോഡ്, കെസ്സ് റോഡ് എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം), ഗുരുവായൂര്‍ നഗരസഭ ഡിവിഷന്‍ 2 (പുതിയ എ.കെ.ജി. റോഡ് മുഴുവനായും കൊമ്പത്തിയില്‍ മില്ലിന്റെ പുറകുവശം ഉള്‍പ്പെടുന്ന കോളനി പ്രദേശം വരുന്ന ഭാഗവും ആയിരംകണ്ണി റോഡ് പ്രദേശവും), എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (ശങ്കരന്‍കാവ് റോഡ് മുതല്‍ മിച്ചഭൂമി റോഡ് അവസാനിക്കുന്നതുവരെയും എന്‍.എസ്.എസ് റോഡ്, പുതുരാന്‍ റോഡ് വരെ), അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (സി.വി. രാമന്‍ റോഡിന്റെ ഇരുഭാഗവും അടങ്ങുന്ന പ്രദേശം), 2 (59-ാം അങ്കണവാടി മുതല്‍ നൂലുവള്ളി അരങ്ങന്‍മൂല വരെയുള്ള ജില്ലാ പഞ്ചായത്ത് റോഡിന്റെ ഇരുവശവും), അടാട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (ശോഭ ലേബര്‍ ക്യാമ്പ്, പുഴയ്ക്കല്‍), ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 5, 6, 7, 13, 17, 21 എന്നിവയില്‍ ഉള്‍പ്പെടുന്ന പൗണ്ട് സെന്റര്‍, വേലുപ്പാടം കിണര്‍, മഠം, പുലികണ്ണി, പാലപ്പിള്ളി, എച്ചിപ്പാറ എന്നീ പ്രദേശങ്ങള്‍.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഒഴിവാക്കിയ പ്രദേശങ്ങള്‍: കുന്നംകുളം നഗരസഭ ഡിവിഷന്‍ 30, മുരിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, മേലൂര്‍ ഗ്രാമപഞ്ചായത്ത് 3, 4, 5 വാര്‍ഡുകള്‍. നേരത്തെ പ്രഖ്യാപിച്ച മറ്റിടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും.