വേങ്ങര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

മലപ്പുറം :  വേങ്ങര ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിഫ്ബിയില്‍ നിന്നും അഞ്ച് കോടി രൂപ ചെലവില്‍  നിര്‍മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷനായി.  മന്ത്രിമാരായ കെ.കെ ശൈലജ ടീച്ചര്‍, ടി.പി രാമകൃഷ്ണന്‍, എം.എം മണി തുടങ്ങിയവര്‍ പങ്കെടുത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ഉള്‍പ്പെടുത്തി മികവിന്റെ കേന്ദ്രമാക്കിയ 34 സ്‌കൂളുകളില്‍ ഒന്നാണ് ജി.വി.എച്ച്.എസ്.എസ് വേങ്ങര. 1957 ല്‍ ആരംഭിച്ച സ്‌കൂളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വോക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലായി 2,000 ത്തോളം കുട്ടികളാണ് പഠിക്കുന്നത്. മൂന്ന് നിലകളോടു കൂടിയ അക്കാദമിക് ബ്ലോക്കും ഒരു കിച്ചണ്‍ ബ്ലോക്കുമാണ് സ്‌കൂളില്‍ യാഥാര്‍ത്ഥ്യമായത്. അക്കാദമിക് കെട്ടിടത്തില്‍ 15 ക്ലാസ് മുറികള്‍, മൂന്ന് ലാബ്, രണ്ട് സ്റ്റാഫ് റൂം, ഓഫീസ് റൂം, ഗസ്റ്റ് റൂം, റസ്റ്റ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, രണ്ട് ടോയ്ലറ്റ് ബ്ലോക്ക്, രണ്ട് സ്റ്റാഫ് ടോയ്ലറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങളുണ്ട്. കിച്ചണ്‍ ബ്ലോക്കില്‍ അടുക്കള, സ്റ്റോര്‍, ഡൈനിങ് റൂം, വാഷ് റൂം, ഒരു ക്ലാസ് റൂം തുടങ്ങിയ സൗകര്യങ്ങളുമാണുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ജില്ലയില്‍ ഉദ്ഘാടനം ചെയ്ത രണ്ട് സ്‌കൂളുകളില്‍ ഒന്നാണ് വേങ്ങര

ജി.ബി.വി.എച്ച്.എസ്.എസ.സ്‌കൂളില്‍ നടന്ന ചടങ്ങില്‍  കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം നടത്തി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ വി.സുധാകരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല അബൂബക്കര്‍, ബോക്ക് പഞ്ചായത്ത് മെമ്പര്‍ പി.പി ഹസ്സന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ മറിയുമ്മ, ആര്‍.ഡി.ഡി സ്നേഹലത, എ.ഡി.വി.എച്ച്.എസ് വിഭാഗം ഉബൈദുള്ള, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് കുസുമം, അബ്ദുള്‍ അസീസ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.കെ അബ്ദുള്‍ ഗഫൂര്‍, കെ.വി വേണുഗോപാലന്‍, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ടി.കെ അബ്ദുള്‍   റഷീദ്, ഡി.ഇ.ഒ വൃന്ദ കുമാരി, എ.ഇ.ഒ വി.കെ ബാലഗംഗാധരന്‍, ബി.ആര്‍.സി പ്രതിനിധി ടോമി മാത്യു,  രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.