ജില്ലയില്‍ 169 പേര്‍ക്ക് കൂടി കോവിഡ്

post

145 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍ : ജില്ലയില്‍ ഞായറാഴ്ച (സെപ്റ്റംബര്‍ 06) 169 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 145 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1531 ആണ്. തൃശൂര്‍ സ്വദേശികളായ 35 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5355 ആണ്. ഇതുവരെ രോഗമുക്തരായത് 3772 പേര്‍.

ഞായറാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 160 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 33 പേരുടെ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം. എലൈറ്റ് ക്ലസ്റ്റര്‍: 4, സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍ 2, സ്പിന്നിംഗ് മില്‍ ക്ലസ്റ്റര്‍ 2, ദയ ക്ലസ്റ്റര്‍ 2, അഴീക്കോട് ഹാര്‍ബര്‍ ക്ലസ്റ്റര്‍ 1, ഫുഡ് മാസോണ്‍ ക്ലസ്റ്റര്‍ 1, പരുത്തിപ്പാറ ക്ലസ്റ്റര്‍ 1, ആര്‍.എം.എസ് ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 108. മൂന്ന് ഫ്രന്റ്‌ലൈന്‍ വര്‍ക്കര്‍മാര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന എട്ട് പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളില്‍ 60 വയസ്സിന് മുകളില്‍ അഞ്ച് പുരുഷന്‍മാരും ഒമ്പത് സ്ത്രീകളുമുണ്ട്. 10 വയസ്സിന് താഴെ ആറ് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയില്‍ കഴിയുന്നവര്‍.

ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍  101

സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ് 45

എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്48

ജനറല്‍ ആശുപത്രി തൃശൂര്‍11

കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി38

കില ബ്ലോക്ക്1 മുളങ്കുന്നത്തുകാവ്57

കില ബ്ലോക്ക്2 മുളങ്കുന്നത്തുകാവ് 60

വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക്1 വേലൂര്‍134

വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക്2 വേലൂര്‍129

എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍40

ചാവക്കാട് താലൂക്ക് ആശുപത്രി 23

ചാലക്കുടി താലൂക്ക് ആശുപത്രി 13

സി.എഫ്.എല്‍.ടി.സി കൊരട്ടി  50

കുന്നംകുളം താലൂക്ക് ആശുപത്രി 13

ജി.എച്ച്. ഇരിങ്ങാലക്കുട  20

ഡി .എച്ച്. വടക്കാഞ്ചേരി  6

അമല ഹോസ്പിറ്റല്‍ തൃശൂര്‍ 1

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ 16

മദര്‍ ഹോസ്പിറ്റല്‍ തൃശൂര്‍1

എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ 14

പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍ 204

ഹോം ഐസോലേഷന്‍ 346

ജില്ലയില്‍ 8607 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 165 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 3772 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

ഞായറാഴ്ച 2714 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3212 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 98213 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഞായറാഴ്ച 382 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 65 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ഞായറാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 450 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.