ചികിത്സകള്‍ ഓണ്‍ലൈനില്‍;ടെലിമെഡിക്ലിനിക്കുമായി കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്

തൃശൂര്‍ : കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഓണ്‍ലൈനിലൂടെ ചികിത്സ നടത്തുന്നതിന്നുള്ളള ടെലി മെഡി ക്ലിനിക്ക് സംവിധാനം ഒരുങ്ങുന്നു. പ്രൊഫ. കെ യു അരുണന്‍ എം. എല്‍. എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഓണ്‍ലൈന്‍ വഴി ദൂരെയുള്ള ഡോക്ടര്‍മാരായി ബന്ധപ്പെടാനും അവരില്‍ നിന്നും ചികിത്സ തേടാനുമുള്ള സംവിധാനമാണ് ഇതോടെ കാട്ടൂര്‍ ഗവ. ആശുപത്രിയില്‍ ഒരുങ്ങുന്നത്. ഇത് കോവിഡ് 19 ന്റെ പശ്ചാത്തലത്തിലും സമാനമായ മറ്റ് പശ്ചാത്തലങ്ങളിലും ആര്‍ സി സി പോലുള്ള സ്ഥാപനങ്ങളില്‍ ചികിത്സ തേടുന്നനവര്‍ക്ക് ഏറെ സഹായകരമാണ്. ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കാട്ടൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രൊഫ. കെ യു അരുണന്‍ എം. എല്‍. എ നിര്‍വഹിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ. മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. രമേഷ് മുഖ്യാതിഥിയായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ അംബുജം രാജന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ഷാജി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കമറുദ്ദീന്‍ സ്വാഗതവും, പഞ്ചായത്ത്‌ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയശ്രീ സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.